paravoor-govt-hss
ചിറക്കര ഗവൺമെന്റ് ഹൈസ്കൂളിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. യേശുദാസ് ക്ലാസ് നയിക്കുന്നു

ചാത്തന്നൂർ: ചിറക്കര ഗവ. ഹൈസ്കൂളിൽ പരവൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഫയർ ഓഫീസർ ടി. യേശുദാസ് വിദ്യാർത്ഥികൾക്കായി ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസെടുത്തു. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സ്കൂളിന്റെ ഫണ്ട് ശേഖരണം അദേഹം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പി.ടി.എ പ്രസിഡന്റ് കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഷീജ, സന്തോഷ്, അനീഷ്, രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് സി.ആർ. ജയചന്ദ്രൻ സ്വാഗതവും സി.ആർ. രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂളിലെ ഓണാഘോഷ പരിപാടികളും നടന്നു.