charitable-trust
അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ കണ്ണട വിതരണം വേണു സി കിഴക്കനേല ഉദ്ഘാടനം ചെയ്യുന്നു. ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ്‌കുമാർ സമീപം

ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ജില്ലാ ഗവ. ഐ കെയർ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പിൽ തിരഞ്ഞെടുത്ത 98 പേർക്ക് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു.

കേളി ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് വേണു സി. കിഴക്കനേല വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സുധാകരകുറുപ്പ്, കൺവീനർ നടയ്ക്കൽ ഗിരീഷ്,
ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീജ സന്തോഷ്, സിന്ധു ശ്രീകുമാർ എന്നിവർ സംസാരിച്ചു.