പുത്തൂർ: ശക്തമായ മഴയിൽ പവിത്രേശ്വരം പഞ്ചായത്തിലെ കാരുവേലിൽ രണ്ട് വീടുകൾ തകർന്നു. ഇടവട്ടം കൈക്കുഴിയ്ക്കൽ തംബുരു ഭവനിൽ രാജമ്മ, ഇടവട്ടം കരിക്കത്തിൽ വെട്ടിൻമൂട്ടിൽ വീട്ടിൽ സജികുമാർ എന്നിവരുടെ വീടുകളാണ് തകർന്നത്. സജികുമാറിന്റെ വീടിന്റെ അടുക്കളയും മുറിയും പുർണമായും തകർന്നു. രാജമ്മയുടെ വീടിന്റെ ഭിത്തിയാണ് തകർന്നത്.