ns
കൺസ്യൂമർഫെഡിന്റെ ഓണം വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിക്കുന്നു

കൊല്ലം: സംസ്ഥാന സർക്കാർ കൺസ്യൂമർഫെഡ് മുഖേന നടപ്പാക്കുന്ന ഓണം വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം എൻ.എസ് സഹകരണ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഓണക്കിറ്റിന്റെ ആദ്യവിൽപ്പന ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ വൈസ്‌ പ്രസിഡന്റ് എ. മാധവൻപിള്ളയ്ക്ക് നൽകി നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദീൻ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ പി.ജെ. അബ്ദുൾ ഗഫാർ, അസിസ്റ്റന്റ് രജിസ്ട്രാർ പി. മുരളീധരൻ, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർമാരായ എസ്. ഷിബു, അനിൽകുമാർ, ആശുപത്രി ഡയറക്ടർമാരായ പി.കെ. ഷിബു, കരിങ്ങന്നൂർ മുരളി, കെ. ഓമനക്കുട്ടൻ, പ്രസന്ന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ കെ.പി. കുറുപ്പ് സ്വാഗതവും ആശുപത്രി സെക്രട്ടറി ഇൻ ചാർജ് പി. ഷിബു നന്ദിയും പറഞ്ഞു.

ജില്ലയിൽ 310 വിപണന മേളകളാണ് ആരംഭിച്ചത്. സെപ്തംബർ 10 വരെ നടക്കുന്ന വിപണനമേളയിൽ 11 ഇനം സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്.