photo
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ്‌ ട്രഷറർ ഡോ. ജി. ജയദേവൻ നിർവഹിക്കുന്നു. ബി.ബി. ഗോപകുമാർ,കാവേരി ജി. രാമചന്ദ്രൻ എന്നിവർ സമീപം

കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ്‌ ട്രഷറർ ഡോ. ജി. ജയദേവൻ നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കാവേരി ജി. രാമചന്ദ്രൻ, യൂത്ത് മൂവ്മെന്റ് ചെയർമാൻ എം.ആർ. ഷാജി, കൺവീനർ അനിൽകുമാർ, സൈബർ സേന കൺവീനർ എൽ. അനിൽകുമാർ, വനിതാസംഘം പ്രസിഡന്റ് ലീനാ റാണി, സെക്രട്ടറി ശ്യാമളാഭാസി എന്നിവർ സംസാരിച്ചു.