കുന്നത്തൂർ: ശാസ്താംകോട്ട പനപ്പെട്ടി ഗവ. എൽ.പി സ്കൂളിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അനിൽ പനപ്പെട്ടി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ സലീം, ബ്ളോക്ക് പഞ്ചായത്തംഗം എം.വി. താരാഭായ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, സഫീന, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. രാവിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് അത്തപൂക്കളമിട്ടു. തുടർന്ന് തിരുവാതിര, ഓണപ്പാട്ടുകൾ, ഓണസദ്യ, മുത്തശ്ശിമാരെ ആദരിക്കൽ എന്നിവ നടന്നു.