criminal-prathi
പ്രതി

കൊട്ടാരക്കര : അഞ്ചൽ പനയഞ്ചേരി സ്വദേശിയായ അജികുമാറിനെ വീട്ടുവളപ്പിൽ കയറി തലയിൽ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ 5 പ്രധാന പ്രതികളിൽ ഒരാളായ കൊട്ടാരക്കര പൂയപ്പള്ളി ഗോപവിലാസത്തിൽ അനിൽ കുമാറിനെ(42) ഇന്ന് അഞ്ചൽ പൊലീസ് പിടികൂടി. വീടിനു മുന്നിൽ നിന്ന് പ്രതികൾ മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് അജികുമാറിനെ ഇവർ സംഘം ചേർന്ന് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. 1 മുതൽ 4 വരെ പ്രതികളെ നേരത്തേ പിടി കൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന അനിൽ കുമാറിനെയാണ് അഞ്ചൽ പൊലീസ് പിടികൂടിയത്.