plate
ഇഡ്ഡലി തട്ടം കൊണ്ട് കളിച്ച നാലു വയസുകാരിയുടെ കൈവിരൽ തട്ടത്തിലെ ദ്വാരത്തിൽ കുടുങ്ങിയ നിലയിൽ

തൊടിയൂർ: ഇഡ്ഡലി തട്ടം കൊണ്ട് കളിച്ച നാലു വയസുകാരിയുടെ കൈവിരൽ തട്ടത്തിലെ ദ്വാരത്തിൽ കുടുങ്ങി. ഫയർഫോഴ്സ് ഹൈഡ്രോളിക്കർ ഉപയോഗിച്ച് ഇഡ്ഡലി തട്ടം മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തി. തൊടിയൂർ കല്ലേലിഭാഗം കാട്ടൂർ കുന്നുംപുറം നീതൂഭവനത്തിൽ രഞ്ജിത്ത് - നീതു ദമ്പതികളുടെ മകൾ നിരഞ്ജനയുടെ (കുഞ്ഞാറ്റ ) വിരലാണ് ഇഡ്ഡലി തട്ടത്തിൽ കുടുങ്ങിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അയൽവാസി ഷാജി കൃഷ്ണനും നീതുവും കൂടി കുട്ടിയെ ഉടൻ തന്നെ കരുനാഗപ്പള്ളി ഫയർസ്റ്റേഷനിൽ എത്തിച്ചു. അസി. സ്റ്റേഷൻ ഒഫീസർ സഖറിയാ അഹമദ്കുട്ടി, ലീഡിംഗ് ഫയർമാൻമാരായ അബ്ദുൽ സമദ്, അനിൽകുമാർ എന്നിവർ ഒരു മണിക്കൂർ പരിശ്രമിച്ചാണ് കുഞ്ഞാറ്റയുടെ വിരലിൽ നിന്ന് ഇഡ്ഡലി തട്ട് മുറിച്ചു മാറ്റിയത്.