school
കൊല്ലം മോഡൽ ബോയ്സ് സ്കൂളിൽ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് നടന്ന വടംവലി മത്സരം

കൊല്ലം‌: കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 'പ്രളയാതിജീവനത്തിന്റെ പൊന്നോണ' ആഘോഷങ്ങൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഗോപകുമാർ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ സുജി സുധാകർ, സ്റ്റാഫ് സെക്രട്ടറി അരുൺ എന്നിവർ സംസാരിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ അസിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് അത്തപൂക്കള മത്സരം, ഡിജിറ്റൽ പൂക്കളം, നാടൻപാട്ട്, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, പട്ടം പറത്തൽ മത്സരം, വടംവലി മത്സരം, പായസവിതരണം എന്നിവയും നടന്നു.