pattathanam-sunil-1
തഴുത്തല മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് നടന്ന ആനയൂട്ട്

കൊട്ടിയം: തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവത്തിന് സമാപനമായി. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ ആനയൂട്ട്, സോപാനത്ത് സംഗീതം, ചതുർത്ഥി ഘോഷയാത്ര, വിളക്ക് എഴുന്നള്ളത്ത്, ചമയവിളക്ക്, താലപ്പൊലി, ചെണ്ടമേളം എന്നിവ നടന്നു. പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി പട്ടത്താനം തടത്തിൽ മഠം ടി.കെ. ചന്ദ്രശേഖരൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സെക്രട്ടറി അജയ് സി. ആനന്ദ് എന്നിവർ നേതൃത്വം നൽകി.