schoo
ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡിൽ ദേശീയ പുരസ്കാരം നേടിയ പുനലൂർ ശബരിഗിരി സ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്ക്കും കേരള ഗവർണർ പി. സദാശിവം അവാഡ് സമ്മാനിക്കുന്നു

പുനലൂർ: പുനലൂർ ശബരിഗിരി സ്കൂളിലെ വിദ്യാർത്ഥികൾ ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സിൽ ദേശീയപുരസ്കാരം നേടി നാടിന് അഭിമാനമായി. വിദ്യാർത്ഥികളായ എസ്. അനന്ദു, എം.എസ്. നന്ദൻ, നന്ദന കൃഷ്ണ, എ. നിരജ്ഞന, എസ്. ജസ്റ്റിൻ ലൂക്കോസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

സ്കൂൾ പ്രിൻസിപ്പൽ അന്ന വർഗീസിന് എക്സലൻസ് അവാർഡും ഗൈഡ് അദ്ധ്യാപിക സി. ബിന്ദുവിന് മെരിറ്റ് മെഡലും നേടാൻ കഴിഞ്ഞു. കൊച്ചിൻ ഗ്രീറ്റ് സ്കൂളിൽ നടന്ന അവാർഡ് മീറ്റിൽ കേരള ഗവർണർ പി. സദാശിവം വിദ്യാർത്ഥികൾക്ക് പുരസ്കാരം സമ്മാനിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന ചീഫ് കമ്മിഷണർ എം. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ബി.എസ്.ഇ ന്യൂഡൽഹി അസി. സെക്രട്ടറി മനീഷ്‌കുമാർ ത്യാഗി, എക്സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്ടൻ കിഷോർ സിംഗ് ചൗഹാൻ, സെക്രട്ടറി എം. ജൗഹാൻ, ട്രഷറർ ഡോ. ദീപ ചന്ദ്രൻ, ശബരിഗിരി സ്കൂൾ ചെയർമാൻ ഡോ.വി.കെ. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.