കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വാേളണ്ടിയർമാർ കോയിവിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഗീതാ കുമാരി ഓണസദ്യക്കുള്ള വിഭവങ്ങൾ മാനേജിംഗ് ട്രസ്റ്റി കുഞ്ഞച്ചൻ ആറാടന് നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ, എൽ.എസ്. ജയകുമാർ, എസ്. ഷാഹാബ്, അഷറഫ്, സീന നവാസ് തുടങ്ങിയവർ സംസാരിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം അന്തേവാസികളുടെ കലാപരിപാടികളും നടന്നു.