photo
എസ്.എൻ.ഡി.പി യോഗം ആദിനാട് മദ്ധ്യം 568-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിനെത്തിയ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ യൂണിയൻ സെക്രട്ടറി എ. സോമരാജൻ പൊന്നാട അണിയിച്ച് ആദരിച്ച ശേഷം മൊമന്റോ നൽകുന്നു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ സമീപം

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ആദിനാട് മദ്ധ്യം 568-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തി. വൈകിട്ട് 5 മണിയോടെ പുളിക്കാമഠം ജംഗ്ഷനിൽ എത്തിയ സ്വാമിവിശുദ്ധാനന്ദയെ താലപ്പൊലിയുടെ അകമ്പടിയോടെയാണ് ഗുരുക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. പ്രതിഷ്ഠാ വാർഷികത്തിന് ശേഷം സംഘടിപ്പിച്ച പൊതു സമ്മേളനം എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ബി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ സ്വാമി വിശുദ്ധാനന്ദയെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ, വനിതാ സംഘം സെക്രട്ടറി മധുകുമാരി, പ്രസിഡന്റ് മണിയമ്മ, വൈസ് പ്രസിഡന്റ് സ്മിത, യൂണിയൻ കൗൺസിലർ എല്ലയ്യത്ത് ചന്ദ്രൻ, ശാഖാ ഭാരവാഹികളായ കെ. അശോകൻ, രമണീ ബേബി, ജയലക്ഷ്മി, സുധ, വൈശാഖൻ, അബി അശോക്, എൻ. ചന്ദ്രൻ, സുനിൽകുമാർ, വിനോദ് കുമാർ, സജീവ്, സതീശൻ, പ്രസന്നകുമാർ, പ്രീതൻ തുടങ്ങിയവർ സംസാരിച്ചു.