പരവൂർ: പരവൂർ റീജിയണൽ കോ ഓപ്പറേറ്റിവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്തയുടെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡന്റ് ജെ. വിജയകുമാരക്കുറുപ്പ് നിർവഹിച്ചു. ഡയറക്‌ടർ ബോർഡ് അംഗം സദാശിവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജയരാജ് , ഗോപാലകൃഷ്ണപിള്ള, കമലാഭായിഅമ്മ, ലേഖ, വിജയൻ, ബാങ്ക് സെക്രട്ടറി സി. പ്രസാദ്, എസ്. ശ്രീലാൽ, ബി. അശോക് കുമാർ, ടി.സി. രാജു എന്നിവർ സംസാരിച്ചു. കെ.എ. റഹിം സ്വാഗതം പറഞ്ഞു.