കൊല്ലം: വാളത്തുംഗൽ ഒട്ടത്തിൽ കൊച്ചുമണ്ടയ്ക്കാട്ട് ഭദ്രകാളി ദേവീക്ഷേത്രത്തിലെ 4-ാമത് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ചേർത്തല ബാബുരാമകൃഷ്ണൻ, ക്ഷേത്രം മേൽശാന്തി വിനായകം പോറ്റി, യജ്ഞാചാര്യൻ മാക്കുളം കൃഷ്ണാജി എന്നിവർ കാർമ്മികത്വം വഹിക്കും. യജ്ഞത്തിന്റെ ഉദ്ഘാടനം എം. മുകേഷ് എം.എൽ.എ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
യജ്ഞദിവസങ്ങളിൽ രാവിലെ 5ന് ഹരിനാമകീർത്തനം, ഗണപതി ഹോമം, സഹസ്ര നാമജപം, ഗ്രന്ഥപൂജ, 7ന് ഭാഗവത പാരായണം, 8ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 7ന് ദീപാരാധന എന്നിവ ഉണ്ടായിരിക്കും. യജ്ഞത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 7.30ന് പരശുരാമാവതാരം, 8.30ന് ബലരാമാവതാരം, 9ന് കൃഷ്ണാവതാരം, 10.30ന് പൂതനാമോക്ഷം, വൈകിട്ട് 5ന് ബാലഗോപാലാർച്ചന.
നാളെ രാവിലെ 8.30ന് വത്സസ്തേയം, 9ന് കാളിയമർദ്ദനം, 9.30ന് ഗോവർദ്ധനപൂജ, 10ന് നവഗ്രഹപൂജ, 10.30ന് ഗോവിന്ദ പട്ടാഭിഷേകം, ഉച്ചയ്ക്ക് 2.30ന് അക്രൂരദൗത്യം, വൈകിട്ട് 4ന് കംസവധം, 4.30ന് ഗുരുദക്ഷിണ, സമൂഹ വിദ്യാഗോപാല മന്ത്രാർച്ചന. 6ന് രാവിലെ 7.30ന് ഉദ്ധവദൂത്, 8.30ന് മുചുകുന്ദമോക്ഷം, രുക്മിണീ സ്വയംവരം, ലക്ഷ്മീനാരായണ പൂജ, ഉച്ചയ്ക്ക് 2.30ന് നൃഗേന്ദ്രമോക്ഷം, വൈകിട്ട് 4ന് നാരദപരീക്ഷ, 4.30ന് സർവൈശ്വര്യപൂജ. 7ന് രാവിലെ 7.30ന് അഗ്രപൂജ, 9ന് കുചേലസത്ഗതി, 10ന് മൃത്യുഞ്ജയഹോമം, 10.30ന് സന്താന ഗോപാലം, 11ന് വസുദേവ - നാരദ സംവാദം, ഉച്ചയ്ക്ക് 2.30ന് അവധൂത യദു സംവാദം, വൈകിട്ട് 3ന് ഉദ്ധവോപദേശം.
8ന് രാവിലെ 7.30ന് ഉദ്ധവഗീത, 8.30ന് സ്വർഗ്ഗാരോഹണം, 9ന് കൃഷ്ണാവതാരം, 9.30ന് കൽക്കി അവതാരം, 10ന് മാർക്കണ്ഡേയ ചരിതം, 11ന് ഭാഗവത സംഗ്രഹം, ഭാഗവത സമർപ്പണം, അവഭൃതസ്നാന ഘോഷയാത്ര - മംഗളാരതി, ദക്ഷിണ, പ്രസാദ വിതരണം.