മരുതമൺപള്ളി എസ്.എൻ. വി.യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ലയൺസ് ക്ളബ് ഇന്റർ നാഷണൽ സോണൽ ചെയർപേഴ്സൺ ബി.എസ്. പ്രസാദ് വിദ്യാർത്ഥികൾക്ക് കേരളകൗമുദി കൈമാറുന്നു. റീജിയൺ ചെയർമാൻ കെ. തങ്കച്ചൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ രാജു ചാവടി, ഓയൂർ ലയൺസ് ക്ലബ് പ്രസിഡന്റ് രാജു കെ. ഫ്രാൻസിസ്, സെക്രട്ടറി സുരേഷ്, ട്രഷറർ പുഷ്പരാജൻ, മെമ്പർമാരായ പ്രഭാകരൻ, ദിലീപ്, അനന്ദലാൽ, പ്രകാശ്, പ്രഥമാദ്ധ്യാപിക ആർ. മഞ്ജു, പി.ടി.എ പ്രസിഡന്റ് എസ്. ശ്യാമ തുടങ്ങിയവർ സമീപം. ലയൺസ് ക്ലബ് ഇന്റർനാഷണൽ സോണൽ ചെയർപേഴ്സൻ ബി.എസ്. പ്രസാദ് ആമ്പാടി ആണ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തത്.