photo
തടിക്കാട് ഹൈസ്കൂളിൽ നടന്ന സ്നേഹാർദ്രം പരിപാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: തടിക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹാർദ്രം പരിപാടി സംഘടിപ്പിച്ചു. നിർദ്ധനർക്ക് ഓണക്കിറ്റ് വിതരണം, ഗ്രാമമുത്തശ്ശനേയും മുത്തശ്ശിയേയും ആദരിക്കൽ, "നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും " എന്ന സാമ്പത്തിക സമാഹരണ പദ്ധതി ഉദ്ഘാടനം തുടങ്ങിയവ നടന്നു.

തടിക്കാട് എച്ച്.എസിൽ നടന്ന പരിപാടി ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജെ. സലീന അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക സമാഹരണ പദ്ധതിയുടെ ഉദ്ഘാടനം സാക്ഷരതാ മിഷൻ പഞ്ചായത്ത് കൺവീനർ എൻ.കെ. ബാലചന്ദ്രൻ നിർവഹിച്ചു. ഗ്രാമമുത്തശ്ശനേയും മുത്തശ്ശിയേയും വിദ്യാർത്ഥിനികളായ സാബിറ കബീർ, ഭദ്ര എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നിസ, അദ്ധ്യാപകൻ അജിത് കൃഷ്ണൻ, എച്ച്.എസ് ഹെഡ്മാസ്റ്റർ എം.എസ്. സാജൻ, പി.ടി.എ പ്രസിഡന്റ് മഹേഷ്, മാനേജർ എം.ഐ. അനിൽ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ സുരേന്ദ്രൻ സ്വാഗതവും വോളണ്ടിയർ ലീഡർ സാബിറ കബീർ നന്ദിയും പറഞ്ഞു.