al
പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസിലെ സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെ സാന്ത്വന സ്പർശം 2019-ന്റെ ഉദ്ഘാടനം പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യകൃഷ്ണൻ നിർവഹിക്കുന്നു

പുത്തൂർ: പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ സാന്ത്വന സ്പർശം- 2019 ന്റെ പ്രവർത്തനോദ്ഘാടനം നടന്നു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. അലക്‌സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. കലയപുരം ജോസിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ടി. ദീപാലക്ഷ്മി, വാർഡംഗം എലിസബത്ത് ജോയി എന്നിവർ സംസാരിച്ചു.