v
കൊട്ടാരക്കര താലൂക്ക് എസ്.എൻ.ഡ‌ി.പി യൂണിയൻ മന്ദിരത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത കേരള പട്ടികജാതി വികസന കോർപ്പറേഷൻ ചെയർമാൻ ബി. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര : താലൂക്ക് എസ്.എൻ.ഡ‌ി.പി യൂണിയൻ മന്ദിരത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത കേരള പട്ടികജാതി വികസന കോർപ്പറേഷൻ ചെയർമാൻ ബി. രാഘവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസി‌ഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ,ബോർഡ് അംഗങ്ങളായ അഡ്വ. പി. സജീവ് ബാബു, അഡ്വ. പി. അരുൾ, അ‌ഡ്വ. എൻ. രവീന്ദ്രൻ, ,യൂണിയൻ കൗൺസിൽ അംഗങ്ങളായ ശശിധരൻ, കുടവട്ടൂർ രാധാകൃഷ്ണൻ, പി.സുന്ദരേശൻ, ചിരട്ടക്കോണം സുരേഷ്, ആനക്കോട്ടൂർ വി അനിൽകുമാർ, സംഘം ബോ‌ർഡ് അംഗം എം.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.