പത്തനാപുരം: സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ പങ്കാളിയാകാൻ ആദ്യകാല പഠിതാവായ നൂറുവയസുകാരി മുത്തശ്ശി എത്തിയത് കുരുന്നുകൾക്ക് നവ്യാനുഭവമായി.
പിറവന്തൂർ ഗവ. മോഡൽ യു.പി സ്കൂളിലാണ് തച്ചക്കുളത്തു വെളുമ്പി എന്ന മുത്തശ്ശി അതിഥിയായി എത്തിയത്. ഓണാഘോഷത്തിന്റെ ആദ്യകാല അനുഭവങ്ങൾ മുത്തശ്ശി കുട്ടികളുമായി പങ്കുവച്ചു. എസ്.എം.സി ചെയർമാൻ എ. നജീബ്ഖാൻ വെളുമ്പിയെയും ആദ്യകാല അദ്ധ്യാപകൻ വി. സോമനേയും പൊന്നാടയണിയിച്ച് സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ ഓണപ്പുടവ സമ്മാനിച്ചു.
ഹെഡ്മിസട്രസ് ജലജ, എസ്. ജഗദീഷ്, എം.പി.ടി.എ . പ്രസിഡന്റ് ഷീജ എന്നിവർ ഓണസന്ദേശം നൽകി . അദ്ധ്യാപിക ജെസ്സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. സുഷമ നന്ദിയും പറഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂക്കള മത്സരവും വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു