കൊല്ലം: യോഗാ ശിക്ഷൺ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പോളയത്തോട് ഗണേശ നഗറിൽ നടന്നുവന്ന വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് സമാപനമായി. കഴിഞ്ഞദിവസം ഗണപതി വിഗ്രഹവുമായി പുറപ്പെട്ട ഘോഷയാത്ര കച്ചിക്കടവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുറിച്ചാലുംമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തുമ്പറ മഹാദേവി ക്ഷേത്രം, കൊണ്ടേത്ത് ഭദ്രകാളി ക്ഷേത്രം വഴി പാപനാശനം കടപ്പുറത്തെത്തിച്ച് നിമജ്ജനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ എസ്. സുവർണകുമാർ, രക്ഷാധികാരി കെ. ദിലീപ്കുമാർ, മുണ്ടയ്ക്കൽ സുരേഷ്, നെടുമം ജയകുമാർ, പ്രബോധ് എസ്. കണ്ടച്ചിറ, ആശ്രാമം രാജേന്ദ്രൻ, ക്ളാവറ സോമൻ, സുധർമ്മ, വിമല ആര്യങ്കാവ്, സുജിത്, ഡോ. സോണി തോമസ് എന്നിവർ നേതൃത്വം നൽകി.