photo
പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടികൾ റൂറൽ എസ്.പി ഹരിശങ്കർ ഉദ്ഘാടനം ചെയ്യുന്നു. തഹസീൽദാർ എ.തുളസീധരൻ പിള്ള, മാനേജർ ഓമനാ ശ്രീറാം, പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, ഹെഡ്മിസ്ട്രസ് അനിതാ വസന്ത് എന്നിവർ സമീപം

കൊട്ടാരക്കര: ഓണക്കാലത്ത് ആഘോഷത്തിനൊപ്പം സഹജീവികളുടെ കണ്ണീരൊപ്പാനും കഴിയണമെന്ന് റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു. പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷവും പ്രളയ ദുരിതാശ്വാസ നിധി കൈമാറലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര വിദ്വേഷം മറക്കാനും പ്രകൃതിയെ നശിപ്പിക്കാനുള്ള വ്യഗ്രതയ്ക്ക് അറുതിയുണ്ടാക്കാനും പ്രളയം നമ്മെ ചിന്തിപ്പിച്ചെന്നും എസ്.പി പറഞ്ഞു.

പി.ടി.എ പ്രസിഡന്റ് കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ചതുൾപ്പടെ 25000 രൂപയുടെ സഹായം കൊട്ടാരക്കര തഹസീൽദാർ എ. തുളസീധരൻ പിള്ള ഏറ്റുവാങ്ങി. മാനേജർ ഓമനാ ശ്രീറാം വിദ്യാർത്ഥി പ്രതിഭകളായ രേഷ്മ കൃഷ്ണൻ, നന്ദു എസ്. പ്രസാദ് എന്നിവരെ കാഷ് അവാർഡ് നൽകി അനുമോദിച്ചു. പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, ഹെഡ്മിസ്ട്രസ് അനിതാ വസന്ത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ, വിദ്യാർത്ഥി പ്രതിനിധി നന്ദന എസ്.പ്രസാദ് എന്നിവർ സംസാരിച്ചു. പൂക്കളമൊരുക്കൽ, കായിക-വിനോദ മത്സരങ്ങൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.