കരുനാഗപ്പള്ളി: ശാന്തിതീരം നന്മ ട്രസ്റ്റിലെ അന്തേവാസികൾക്ക് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഒന്നാം ഡിവിഷനിലെ കുടുംബശ്രീ ഓണസദ്യയും ഓണക്കോടിയും നൽകി. മുൻ കൗൺസിലറും സി.ഡി.എസ് അംഗവുമായ സുശീല ദേവരാജന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഓണാഘോഷം മുനിസിപ്പൽ ചെയർപേഴ്‌സൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശിവരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൗൺസിലർമാരായ എം.കെ. വിജയഭാനു, പനക്കുളങ്ങര സുരേഷ്, ശോഭ ജഗദപ്പൻ, മുൻ കൗൺസിലർ ആർ. ദേവരാജൻ, സി.ഡി.എസ് ചെയർപേഴ്‌സൺ അനിത, രത്‌നമ്മ, ഗൊരോറ്റി, സിസിലി കാർഡോസ്, ട്രസ്റ്റ് ഗാർഡിയൻ ഓമന തുടങ്ങിയവർ സംസാരിച്ചു.