പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാംനമ്പർ ഇടമൺ കിഴക്ക് ശാഖയിലെ മേഖലാതല കുടുംബസംഗമം വനിതാസംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് പി. സോമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. അജീഷ്, വനിതാസംഘം ശാഖാ പ്രസിഡന്റ് ശ്രീലത രാധാകൃഷ്ണൻ, മുൻ ശാഖാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ശാഖാ കമ്മിറ്റി അംഗം ചന്ദ്രബാബു, പി. ബാഹുലേയൻ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ കമ്മിറ്റി ചെയർമാനായി പി. ബാഹുലേയനെയും കൺവീനറായി സുമ ചന്ദ്രനെയും, സുധീർ ബാബു, അമ്പിളി പ്രസന്നൻ, വിജയലക്ഷ്മി മോഹനൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.