paravur-
പരവൂർ നഗരസഭയിൽ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പോഷകാഹാര കിറ്റ് വിതരണം ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പരവൂർ നഗരസഭയിൽ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി പോഷകാഹാര കിറ്റ് വിതരണം നടന്നു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. പരവൂർ നഗരസഭാ പരിധിയിൽ ഉൾപ്പെട്ട 153 ഗുണഭോക്താക്കൾക്ക് പോഷകാഹാര കിറ്റുകൾ നൽകി. നഗരസഭാ സെക്രട്ടറി എ. നൗഷാദ്, മെമ്പർ സെക്രട്ടറി കെ.സി. അശോക്, സി.ഡി.എസ് ചെയർപേഴ്സൺ പൊന്നമ്മ ബാബു, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

വരും വർഷങ്ങളിലായി ആറ് കോടിയോളം രൂപയുടെ പദ്ധതിയാണ് പരവൂർ നഗരസഭാ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്നതെന്ന് ചെയർമാൻ അറിയിച്ചു. ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, മരുന്ന് വിതരണം എന്നിങ്ങനെ വിവിധ ഇനങ്ങളിലായാണ് പദ്ധതി പ്രകാരം തുക ചെലവഴിക്കുന്നത്. പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യുന്നതിനായി 40 ലക്ഷം രൂപ വകയിരുത്തിയതായും ചെയർമാൻ അറിയിച്ചു.