bank
ഉറുകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തെന്മലയിൽ ആരംഭിച്ച ഓണചന്തയിൽ ബാങ്ക് പ്രസിഡൻറ് എൻ.ജെ.രാജൻ ആദ്യ വിൽപ്പന നടത്തുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ, വൈസ് പ്രസിഡന്റ് എൽ.ഗോപിനാഥ പിളള, പഞ്ചായത്ത് അംഗങ്ങളായ എ.ജോസഫ്, സുജാത തുടങ്ങിയവർ സമീപം

പുനലൂർ: ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള നാല് ഓണച്ചന്തകളുടെ പ്രവർത്തനം ആരംഭിച്ചു. ഉറുകുന്ന് ഹെഡ് ഓഫീസിന് പുറമെ ഇടമൺ-34, തെന്മല, കുറവൻതാവളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിച്ചത്. ഉറുകുന്ന് ഹെഡ് ഓഫീസിൽ തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജയും, തെന്മലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥ് പിളളയും പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.ജെ. രാജൻ അദ്യവിൽപ്പന നടത്തി. പഞ്ചായത്ത് അംഗങ്ങളായ എ. ജോസഫ്, സുജാത, ബാങ്ക് സെക്രട്ടറി എം.ഡി. ഷെർളി, ബോർഡ് അംഗങ്ങളായ ഗോപകുമാർ, ബാബു, ഷിഹാബുദ്ദീൻ, സുരേഷ്കുമാർ, രാജി ഹരിദാസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.