പരവൂർ: പൂതക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിച്ച കൺസ്യൂമർ ഫെഡിന്റെ ഓണവിപണി ബാങ്ക് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ശ്രീകണ്ഠൻ നായർ, വി. സുനിൽ രാജു , മോഹനൻപിള്ള ,ശാലിനി, സജിത, ഷീല, സുരേന്ദ്രപിള്ള, ഗ്രാമ പഞ്ചയാത്ത് അംഗം ശോഭ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. അനിത സ്വാഗതം പറഞ്ഞു. ഊന്നിൻമൂട്, ഇടയാടി എന്നീ കേന്ദ്രങ്ങളിലും ഓണവിപണി തുടങ്ങിയിട്ടുണ്ട്.