കൊല്ലം: എസ്.എൻ വനിതാ കോളേജ് രസതന്ത്റ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'സ്‌മാർട്ട് മെറ്റീരിയൽസ് ആൻഡ് അനലിറ്റിക്കൽ ടെക്‌നിക്‌സ്' എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിസ്റ്റ് ഡോ. റോയ് ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്‌തു. സയന്റിസ്റ്റുമാരായ ഡോ. റോയ് ജോസഫ്, ഡോ. എസ്. രഞ്‌ജിത് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പി.ജി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും നടന്നു. പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ഡോ. പി.ജി. ചിത്ര, അസി. പ്രൊഫ. ഡോ. ആശാ ഭാനു, ഡോ. പൂർണ്ണിമ വിജയൻ, പവിത എന്നിവർ സംസാരിച്ചു.