ചാത്തന്നൂർ: വരിഞ്ഞം മഹാദേവ ക്ഷേത്രത്തിൽ 12-ാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞത്തോടനുബന്ധിച്ച് നടന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പള്ളിമൺ സന്തോഷ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രതിനിധികളായ ചാത്തന്നൂർ മുരളി, ഗോപാലകൃഷ്ണ പിള്ള, വാർഡ് മെമ്പർ അംബികാ ശശി തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി മോഹനൻപിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് ആർ. ശശാങ്കൻ ഉണ്ണിത്താൻ നന്ദിയും പറഞ്ഞു. കവി രാജൻ പി. തോമസിനെയും, ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.