flood
അഞ്ചൽ ശബരിഗിരി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ പ്രളയദുരിത ബാധിതർക്ക് വസ്ത്രങ്ങളും ആഹാരസാധനങ്ങളുമായി ഡോ. വി.കെ. ജയകുമാർ, ഡോ. ശബരീഷ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുളള സംഘം ക്യാമ്പിൽ എത്തിയപ്പോൾ

അഞ്ചൽ: മലപ്പുറം നിലമ്പൂർ മേഖലകളിൽ പ്രളയത്തിൽ സർവ്വവും നഷ്ടപ്പെട്ട ആളുകൾക്ക് സാന്ത്വനവുമായി അഞ്ചൽ ശബരിഗിരി ഗ്രൂപ്പ്. ചെയർമാൻ ഡോ. വി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ആഹാരങ്ങളും അടക്കമാണ് പ്രളയമേഖലകളിൽ വിതരണം ചെയ്തത്. കൂടാതെ ക്യാമ്പിൽ കഴിയുന്നവർക്ക് മെഡിക്കൽ പരിശോധനയും മരുന്ന് വിതരണവും നടത്തി. ശബരിഗിരി സ്കൂൾ സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ, സ്കൂൾ പ്രിൻസിപ്പൽ എസ്.വി. മാലിനി എന്നിവരുടെ നേതൃത്വത്തിലാണ് അദ്ധ്യപകർ, കുട്ടികൾ എന്നിവർ അടങ്ങിയ സംഘം ആശ്വാസവുമായി എത്തിയത്.