ചാത്തന്നൂർ: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. ഇന്നലെ പകൽ 11.30 ഓടെ മീനാട് മണലുമുക്കിൽ തൊടിയിൽ വീട്ടിൽ രാജശേഖരൻ ഉണ്ണിത്താന്റെ വീടാണ് തകർന്നത്. സംഭവസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
വീട് ഭാഗികമായി തകരുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു. ഏകദേശം അൻപതിനായിരം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി കരുതുന്നു. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.