കൊല്ലം: തേവള്ളി എക്സൽ നഗർ - 72 പത്മവില്ലയിൽ പരേതനായ അഡ്വ പരവൂർ ബാലകൃഷ്ണൻ നായരുടെയും പത്മരാജിന്റെയും മകൻ ബി. പ്രേംകുമാർ (50, പേപ്പർ സിൻഡിക്കേറ്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: റീജ പ്രേം. മക്കൾ: സായി ശ്രുതി, സായി ഗായത്രി. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ സഹോദരനാണ്.