ഓച്ചിറ: വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കൊണ്ടുവന്ന തെറ്റായ നയങ്ങൾ ഗുരു-ശിഷ്യ ബന്ധം മോശമാക്കിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് പറഞ്ഞു. ഓച്ചിറ മഠത്തിൽകാരാണ്മ വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അദ്ധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയകാല ഗുരുശിഷ്യ ബന്ധത്തിലേക്ക് മടങ്ങിപ്പോയെങ്ങിൽ മാത്രമേ മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. 80 വയസ് പിന്നിട്ട കമലമ്മ ടീച്ചറെ യോഗത്തിൽ ആദരിച്ചു. ബി.എസ്. വിനോദ്, കയ്യാലത്തറ ഹരിദാസ്, കെ.വി. വിഷ്ണുദേവ്, ബാബു ആമ്പാടി, ബാബു ജോസഫ്, സതീഷ് പള്ളേമ്പിൽ, പൊന്നൻ, ജയ് ഹരി, ഗീതാബാബു, ഗോപൻ തുടങ്ങിയവർ സംസാരിച്ചു.