കൊല്ലം: തേവലക്കര പാലയ്ക്കലിൽ കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ച് വരുന്ന ഇന്ദിരാ പ്രിയദർശിനി സാംസ്കാരിക വേദി ഗ്രന്ഥശാല പാലയ്ക്കൽ വാർഡിൽ നിന്ന് എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എട്ട് വിദ്യാർത്ഥികളെ അനുമോദിച്ചു. ഐശ്വര്യ, ഷിഫാ മുഹമ്മദ്, അക്ഷയ് അരവിന്ദ്, ഫാത്തിമാ നവാസ്, ഇർഫാന, ശ്രീലക്ഷ്മി, സലീന, നൗഫിയ എന്നിവരെയാണ് അനുമോദിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ തേവലക്കര ബക്കർ, ഇസ്മായിൽകുഞ്ഞ് എന്നിവർ സംസാരിച്ചു. വായനശാലാ പ്രസിഡന്റ് ബി. രമണൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. അൻസാരി സ്വാഗതവും ജോ. സെക്രട്ടറി ജി. വിഷ്ണു നന്ദിയും പറഞ്ഞു.