snd
ഒറ്റക്കൽ ശാഖയിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടക്കുന്ന ഗുരുദേവ ക്ഷേത്രം

പുനലൂർ: എസ്.എൻ.ഡി.പിയോഗം 3090-ാം നമ്പർ ഒറ്റക്കൽ ശാഖയിലെ ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും ക്ഷേത്ര സമർപ്പണ സമ്മേളനവും വിഗ്രഹ ഘോഷയാത്രയും 12, 13തീയതികളിൽ നടക്കും. 12ന് വിവിധ ഗുരുക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര പുനലൂർ യൂണിയൻ ആസ്ഥാനത്ത് എത്തിച്ചേരും.

2.30ന് യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശനിൽ നിന്ന് യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, ശാഖാ പ്രസിഡന്റ് ഇടത്തുണ്ടിൽ മനോഹരൻ, സെക്രട്ടറി ആർ. രാജ്മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ വിഗ്രഹം ഏറ്റുവാങ്ങും. യൂണിയൻ ഓഫീസിലെ സ്വീകരണത്തിനുശേഷം നൂറുകണക്കിന് പീതാംബര ധാരികളായ ശ്രീനാരായണീയരുടെയും, അലങ്കരിച്ച വാഹനങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര പുറപ്പെടും.

തുടർന്ന് വാളക്കോട്, കലയനാട്,ഇടമൺ പടിഞ്ഞാറ്, ഇടമൺ കിഴക്ക്, ഇടമൺ-34, ആനപെട്ടകോങ്കൽ, ഉറുകുന്ന് ശാഖാകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം വൈകിട്ട് 4ന് ഉറുകുന്ന് പാണ്ഡവൻപാറ ജംഗ്ഷനിൽ എത്തിച്ചേർന്ന ശേഷം വൈകിട്ട് 6ന് ഗുരുക്ഷേത്ര സന്നിധിയിൽ ഘോഷയാത്ര സമാപിക്കും.

13ന് പുലർച്ചെ 3.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, നവകം, പഞ്ചഗവ്യം, 5.30നും 6.40നും മദ്ധ്യേ നെട്ടയം സുജീഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം. രാവിലെ 10ന് നടക്കുന്ന ഗുരുദേവ ക്ഷേത്ര സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഇടത്തുണ്ടിൽ മനോഹരൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യപ്രഭാഷണവും യൂണിയൻ സെക്രട്ടറി ആർ‌. ഹരിദാസ് ചതയനിദ സന്ദേശവും നടത്തും.

യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്കുമാർ, ജി. ബൈജു, വാർഡ് കൗൺസിലർ ഉറുകുന്ന് കെ. ശശിധരൻ, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, സന്തോഷ് ജി. നാഥ്, കെ.വി. സുഭാഷ് ബാബു, എൻ. സുന്ദരേശൻ, എസ്. എബി, ഡി. ബിനിൽകുമാർ, അടുക്കളമൂല ശശിധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഡി. ആദർശ്ദേവ്, സെക്രട്ടറി ബിച്ചു ബിജു, സൈബർ സേന യൂണിയൻ പ്രസിഡന്റ് പി.ജി. ബിനുലാൽ, സെക്രട്ടറി അനീഷ് ഇടത്തറപച്ച, വിജയകുമാർ, പ്രസാദ്, ലാലു മാങ്കോലയ്ക്കൽ, ജി.വി. ശ്രീകുമാർ, പി.കെ.നടരാജൻ, വി.കെ.വിജയൻ, വി. ദിലീപ് തുടങ്ങിയവർ സംസാരിക്കും. ശാഖാ സെക്രട്ടറി ആർ. രാജ്മോഹൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.എൻ. ശശിധരൻ നന്ദിയും പറയും. ഉച്ചയ്ക്ക് 12ന് സമൂഹസദ്യ.