al
പാങ്ങോട് ശങ്കേഴ്‌സ് ആശുപത്രിയിൽ നടന്ന പാദ സംരക്ഷണ മെഡിക്കൽ ക്യാമ്പ് എസ്.എൻ മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: പാങ്ങോട് ശങ്കേഴ്‌സ് ആശുപതി, വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഒൻപത് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹരോഗ നിർണയവും പാദ സംരക്ഷണ ബോധവത്കരണവും നടത്തി. വൈസ്‌മെൻ സോൺ മൂന്ന്, ഫ്രാങ്കോ ഇന്ത്യ ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ സഹകരണത്തോടെയാണ് ആശുപത്രിയിൽ ക്യാമ്പ് സംഘടിപ്പിച്ചത്. എസ്.എൻ മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജയദേവൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ മുഖ്യപ്രഭാഷണം നടത്തി. വൈസ്‌മെൻ ഭാരവാഹികളായ ജോർജ് പണിക്കർ, വാർഡംഗം ഡി. അനീഷ്, ഡോ.ഒ. വാസുദേവൻ, കുന്നത്തൂർ യൂണിയൻ സെക്രട്ടറി ഡോ. പി. കമലാസനൻ തുടങ്ങിയവർ സംസാരിച്ചു.