cooperative-bank
തൊടിയൂർ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് തൊടിയൂർരാമചന്ദ്രൻ നിർവഹിക്കുന്നു

തൊടിയൂർ: തൊടിയൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓണം പ്രമാണിച്ച് പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കൺസ്യൂമർ ഫെഡ് സഹകരണ സ്ഥാപനങ്ങൾ വഴി സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയനുസരിച്ചാണ് ഒാണച്ചന്ത ആരംഭിച്ചത്. കശുഅണ്ടി വികസന കോർപ്പറേഷൻ 25 ശതമാനം വിലക്കുറവിൽ നൽകുന്ന കശുഅണ്ടിപ്പരിപ്പ് ഇവിടെ ലഭിക്കും. ചടങ്ങിൽ അഡ്വ. കെ.എ. ജവാദ്, വിളയിൽ അജിത്ത്, നസീംബീവി, വിജയൻ ഉണ്ണിത്താൻ, ഗിരിജ രാമകൃഷ്ണൻ, സലാഹുദ്ദീൻ, ശശിധര പ്രസാദ്, ബാങ്ക് സെക്രട്ടറി എസ്.കെ. ശ്രീരംഗൻ എന്നിവർ സംസാരിച്ചു.