പരവൂർ: അദ്ധ്യാപകദിനത്തോട് അനുബന്ധിച്ച് പരവൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ കോട്ടപ്പുറം ഹൈസ്കൂളിലെ മുൻ അദ്ധ്യാപിക സാവിത്രി ടീച്ചറെ ആദരിച്ചു. എസ്.ഐ വി. ജയകുമാർ ചടങ്ങിൽ ടീച്ചറെ പൊന്നാട അണിയിച്ചു. എസ്.സി.പി.ഒ ഹരി സോമൻ, ഡബ്ളിയു.സി.പി.ഒ ശ്രീലത എന്നിവർ സംസാരിച്ചു. എസ്.ഐ കെ.പി. ജോയിക്കുട്ടി സ്വാഗതവും മഞ്ജു നന്ദിയും പറഞ്ഞു.