ശാസ്താംകോട്ട: ശാസ്താംകോട്ട ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനാചരണം നടന്നു. റിട്ട. കോളേജ് അദ്ധ്യാപകരും എഴുത്തുകാരുമായ പ്രൊഫ. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും പ്രൊഫ. ചന്ദ്രമതിയെയുമാണ് അദ്ധ്യാപക ദിനത്തിൽ ആദരിച്ചത്. ശാസ്താംകോട്ട സി.ഐ പ്രശാന്ത്, ഗ്രാമ പഞ്ചായത്തംഗം എസ്. ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അദ്ധ്യാപകരെ ആദരിച്ചത്.