കൊല്ലം: കൂട്ടിക്കട കണിച്ചേരി എൽ.പി.എസിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ അത്തപ്പൂക്കള മത്സരം ശ്രദ്ധേയമായി. ഓണത്തെ വരവേറ്റ് ഓണപ്പാട്ടുകളും കലാമത്സരങ്ങളുമായാണ് സ്കൂളിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികളുടെ പുലികളി, ഉറിയടി മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. കൂടാതെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി അദ്ധ്യാപകരുടെയും പി.ടി.എയുടെയും വകയായി ഓണസദ്യയും ഒരുക്കി.
ഓണാഘോഷ പരിപാടികൾ വാർഡ് മെമ്പർ വിപിൻ വിക്രം ഉദ്ഘാടനം ചെയ്തു. വികസന സമിതി പ്രസിഡന്റ് ജി. പ്രദീപ്, സ്കൂൾ മാനേജർ മിനി ദിവാകരൻ, എച്ച്.എം ബേബി ഷീജ, അദ്ധ്യാപകരായ സീന, എ. സലിം എന്നിവർ സംസാരിച്ചു.