കൊല്ലം: കൊട്ടിയം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കൊട്ടിയം തഴുത്തല മുസ്ലിം യു.പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നൽകി. റോട്ടറി ഡിസ്ട്രിക്ട് നടത്തിവരുന്ന വിൻസ് പ്രോജക്ടിന്റെ ഭാഗമായി നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് പ്രതിനിധി അജിത്ത് കുമാർ ശുചീകരണ സാധനങ്ങൾ സ്കൂളിന്റെ പ്രധാന അദ്ധ്യാപകനായ ഷാജിക്ക് നൽകി. കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ് ഷറഫുദ്ദീൻ അദ്ധ്യാപക ദിനാശംസകൾ നേർന്നു. സെക്രട്ടറി അരുൺ സ്റ്റീഫൻ നന്ദി പറഞ്ഞു. ക്ലബ് അംഗങ്ങൾ, ഷിബു റാവുത്തർ, ബി. അനിൽകുമാർ എന്നിവർ പങ്കടുത്തു.