c
മത്സ്യബന്ധന യാനങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ

കൊല്ലം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും മത്സ്യ ബന്ധന മേഖലയിൽ വികസനവും ഉറപ്പു വരുത്തുന്നതിനായി ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് 75% ഗ്രാന്റോടെ കടൽ സുരക്ഷാ ഉപകരണങ്ങൾ നൽകും. അപായ മുന്നറിയപ്പ് ട്രാൻസ് മിറ്റർ, വി.എച്ച്.എഫ് മറൈൻ റേഡിയോ, ജി.പി.എസ് തുടങ്ങിയവയാണ് നൽകുന്നത്.

20 മീറ്റർ വരെ നീളമുള്ളതും 2010ന് ശേഷം നിർമ്മിച്ചതുമായ 250 എച്ച്.പി വരെ എഞ്ചിൻ കപ്പാസിറ്റിയുള്ള യന്ത്രവത്കൃത യാനങ്ങൾക്ക് 50% ഗ്രാന്റോടെ വെസൽ മോണിറ്ററിംഗ് സിസ്റ്റം, സ്ക്വയർ മെഷ്, ഹോളാഗ്രാഫിക്ക് രജിസ്ട്രേഷൻ പ്ലേറ്റ് എന്നിവയും വിതരണം ചെയ്യും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള യാന ഉടമകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്‌ത ലൈസൻസ് ഉള്ള മത്സ്യബന്ധന യാനങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അപേക്ഷാ ഫോറം ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 20. കൂടുതൽ വിവരങ്ങൾക്ക്: 0474 2792850, 9447192850.