milk
ക്ഷീര വികസന വകുപ്പിന്റെ ലാബിൽ ഉദ്യോഗസ്ഥർ പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നു

കൊല്ലം: ഓണകാലത്ത് പാൽ ഉപഭോഗം കൂടുന്ന പശ്ചാത്തലത്തിൽ മായം കലർത്തിയതും ഗുണനിലവാരമില്ലാത്തതുമായ പാൽ കണ്ടെത്താൻ ക്ഷീര വികസന വകുപ്പ് കർശന പരിശോധന നടത്തും.

ഇവ വരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നായതിനാൽ ക്ഷീര വകുപ്പിന്റെ

മീനാക്ഷിപുരം, ആര്യങ്കാവ് ചെക്ക്‌പോസ്റ്റുകൾക്കു പുറമെ വാളയാർ, കുമിളി, പാറശ്ശാല എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താൽക്കാലിക ചെക്ക്‌പോസ്റ്റുകൾ ആരംഭിച്ചു.പാലിന്റെ രാസഗുണനിലവാരം, മായം ചേർക്കൽ തുടങ്ങിയവ കണ്ടുപിടിക്കുന്നതിന് ലബോറട്ടറികൾ സ്ഥാപിച്ചു. ഗുണനിലവാരമില്ലാത്തതും മായംചേർത്തതുമായ പാൽ നിയമനടപടികൾക്കായി ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറും.
ജില്ലാകേന്ദ്രങ്ങളിൽ ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിലും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം. ഇവിടങ്ങളിൽ പൊതുവിപണികളിൽ ലഭ്യമായ മുഴുവൻ ബ്രാൻഡുകളുടെയും പാൽ നിരന്തരം പരിശോധിക്കും.

സംസ്ഥാനതലത്തിൽ പാൽപരിശോധന പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്ഷീരവികസന വകുപ്പ്‌ ജോയിന്റ് ഡയറക്ടറേയും (ഫോൺ: 9446376108) ജില്ലാ നോഡൽ ഓഫീസർമാരായി ഗുണനിയന്ത്രണ ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കന്റോൺമെന്റ് മൈതാനിയിലെ ഓണം ഫെയറിലും സൗജന്യ പാൽ പരിശോധനാ സംവിധാനമുണ്ട് . വിശദ വിവരങ്ങൾക്ക്: 0474: 2740732.

പാലിലെ മായവസ്തുക്കൾ

1.ഫോർമാലിൻ

2.കാൽത്സ്യം കാ‌ർബണേറ്റ്

3.യൂറിയ

4.സ്റ്റാർച്ച്

5.പഞ്ചസാര

6.അപ്പക്കാരം

7.ഡിറ്റർജന്റ്

മായത്തിന് പിന്നിൽ...

1.ഒരു ദിവസത്തിനുള്ളിൽ വിറ്റുപോയില്ലെങ്കിലും കേടാകാതിരിക്കാനാണ് ഫോർമാലിനും കാത്സ്യം കാർബണേറ്റും ചേർക്കുന്നത്.

2. വെള്ളം ചേർത്തത് അറിയാതിരിക്കാൻ കൊഴുപ്പ് കൂട്ടുന്നതിനാണ് സ്റ്റാർച്ചും പഞ്ചസാരയും അപ്പക്കാരവും ഡിറ്റർജന്റും ചേർക്കുന്നത്.