കരുനാഗപ്പള്ളി: സ്വകാര്യ ക്ഷേത്രങ്ങളിലെ ശാന്തിമാർക്ക് ദേവസ്വം ബോർഡിലെ ശാന്തിമാർക്ക് ലഭിക്കുന്ന സേവന വേതന വ്യവസ്ഥകൾ നടപ്പാക്കണമെന്ന ആവശ്യം നിയമ സഭയിൽ സ്വകാര്യ ബില്ലായി അവതരിപ്പിക്കുന്നതിന് പ്രൈവറ്റ് ദേവസ്വം ശാന്തി അസോസിയേഷന്റെ നിവേദനം. സംസ്ഥാന പ്രസിഡന്റ് വിനോദ് കൃഷ്ണയാണ് ആർ. രാമചന്ദ്രൻ എം.എൽ.എയ്ക്ക് നിവേദനം കൈമാറിയത്. സംസ്ഥാന സെക്രട്ടറി ശിവപ്രസാദ് കൊച്ചുമഠം, ശ്യാംലാൽ വരമ്പേൽ, അശ്വിൻ നാരായണൻ, മുനു ശങ്കർ, സജി സരസൻ, വിഷ്ണു രാജ്, അനുശങ്കർ, പ്രജിൽ പ്രമോദ്, അനൂപ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.