ഓച്ചിറ: മഠത്തിൽക്കാരാണ്മ ഗവ. എൽ. പി സ്കൂളിൽ കായിക-കലാമത്സരങ്ങൾ, ഓണസദ്യ, കലാവിരുന്ന് എന്നിവയോടെ ഓണാഘോഷം നടത്തി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. മഹിളാമണി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ സതീഷ് പള്ളേമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മാളു സതീഷ്, രാധകൃഷ്ണൻ എലമ്പടത്ത്, പ്രഥമാദ്ധ്യാപിക കെ.എസ്. സുമ തുടങ്ങിയവർ സംസാരിച്ചു.