jiju
ജിജു

 ഓപ്പറേഷനിൽ ഇതുവരെ കുടുങ്ങിയത് 11 പേർ

കൊല്ലം: ഓണം പ്രമാണിച്ച് എക്സൈസ് നടപ്പാക്കുന്ന ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായുള്ള പരിശോധനയിൽ 46 മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിലായി. മുണ്ടയ്ക്കൽ കച്ചിക്കടവ് ജിജു വില്ലയിൽ ജിജുവാണ് (23) എക്സൈസിന്റെ വലയിലായത്. രണ്ട് ദിവസം മുൻപ് കൊട്ടിയം പറക്കുളത്ത് കാറിൽ നിന്ന് മയക്കുമരുന്ന് ഗുളികകളും കഞ്ചാവും കണ്ടെടുത്തിരുന്നു. എക്സൈസിനെ കണ്ടപാടെ കാറിലുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെട്ടു. ഈ യുവാക്കൾ പിന്നീട് കീഴടങ്ങിയപ്പോൾ ഷാരൂഖ് ഖാൻ എന്ന യുവാവാണ് മയക്ക് മരുന്ന് ഗുളികകൾ കൈമാറിയതെന്ന വിവരം നൽകി. തുടർന്ന് ഷാരൂഖ് ഖാനെ പള്ളിമുക്ക് ചകിരിക്കടയിൽ നിന്നി പിടികൂടി. ഷാരൂഖ് ഖാനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജു പിടിയിലായത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദ്, എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്, നിഷാദ്, ശ്രീകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിൽ, ടോമി, നിഥിൻ , മനു കെ. മണി, ശരത്, പ്രസന്നൻ, നിഷാ, ബീന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.