പുനലൂർ: പുനലൂർ സെന്റ് തോമസ് സീനിയർ സെക്കൻഡറി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും നീന്തൽ പരിശീലനം നൽകാനുളള സിമ്മിംഗ് പൂളിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് മന്ത്രി കെ.രാജു നിർവഹിക്കുമെന്ന് സ്കൂൾ മാനേജർ ജേക്കബ് തോമസ്, പ്രിൻസിപ്പൽ ജോർജ്ജ് പി. ജോർജ്ജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
40ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്കൂൾ വളപ്പിൽ നീന്തൽ കുളം സജ്ജമാക്കിയത്. സ്കൂൾ ചെയർമാൻ സന്തോഷ് കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ. രാജശേഖരനും, പൂൾ പമ്പ് ഹൗസിൻെറ പ്രവർത്തനോദ്ഘാടനം മുൻ നഗരസഭ ചെയർമാൻ എം.എ. രാജഗോപാലും നിർവഹിക്കും. രഞ്ജി ക്രിക്കറ്റ് താരം സുനിൽ സാം നീന്തൽ പരിശീലന ക്ലാസുകൾ നയിക്കും. നഗരസഭ കൗൺസിലർ നെൽസൺ സെബാസ്റ്റ്യൻ ഓണസന്ദേശം നൽകും.