photo
സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നിവേദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കോൺഗ്രസ് ആദിനാട് മണ്ഡലം പ്രസിഡന്റ് നൗഷാദ് കൈമാറുന്നു

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിക്ക് നിവേദനം നൽകി. ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക. സ്വകാര്യ വ്യക്തികൾ കൈയേറിയ പാറ്റോലിത്തോട് സംരക്ഷിക്കുക, മാലിന്യനിർജ്ജനം, പ്ലാസ്റ്റിക് ശേഖരണം, ഹരിത കർമ്മസേന പ്രവർത്തനം എന്നിവ നടപ്പിലാക്കുക. ഹരിത കേരളമിഷന്റെ ശുചിത്വ പഞ്ചായത്ത്, തരിശ്‌ രഹിത പഞ്ചായത്ത് എന്ന പദ്ധതിയും ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുള്ള സെയ്ഫ് കൊല്ലം പദ്ധതിയും നടപ്പാക്കാൻ നടപടി സ്വീകരിക്കുക, തീരദേശ വാർഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രൈനേജ് സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഭാരവാഹികളായ സുരേഷ്ബാബു, യൂസഫ് കുഞ്ഞ്, ബിനി അനിൽ, ദിലീപ് കുമാർ, ആർ. ഉത്തമൻ, റഷീദ്കുട്ടി, നസീർ, മേടയിൽ, അനിൽകുമാർ എന്നിവർ ഉണ്ടായിരുന്നു.