പത്തനാപുരം: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ടുപേരെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
കുന്നിക്കോട് റസീന മൻസിലിൽ പോത്ത് റിയാസ് എന്ന റിയാസ്(28), ഇയാളുടെ സുഹൃത്ത് വിളക്കുടി റീജ മൻസിലിൽ റിനീത് (22)എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കുന്നിക്കോട് ടൗണിലെ മൊബൈൽ ഷോപ്പിലെത്തിയ ജെയ്സൺ ബെന്നി(18) എന്ന യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് ഇരുവരും അറസ്റ്റിലാകുന്നത്. റിയാസ് പോക്സോ, വീടുകയറി ആക്രമണം അടക്കമുള്ള 11ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് കുന്നിക്കോട് സി.ഐ മുബാറക്ക് പറഞ്ഞു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.