chirakkara
ചിറക്കര ഗ്രാമപഞ്ചായത് ആയുർവേദ ആശുപത്രി പരിസരത്തെ ഔഷധ തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം ഔഷധ സസ്യം നട്ടുകൊണ്ടു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു നിർവഹിച്ചപ്പോൾ

ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിൽ നാഷണൽ ആയുഷ് മിഷന്റെ ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി ആയുർവേദ ആശുപത്രി പരിസരത്ത് ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. ഔഷധ സസ്യം നട്ടുകൊണ്ടു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ.ദീപു ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം സുശീലാദേവി,സെക്രട്ടറി കെ.പി. അനിലകുമാരി, മെഡിക്കൽ ഓഫീസർ ഡോ. ജിജുരാജ്, ആയുഷ് ഗ്രാമം മെഡിക്കൽ ഓഫീസർ ഡോ. നിരഞ്ജന, തുടങ്ങിയവർ നേതൃത്വം നൽകി.